ആവഴി ഈവഴി
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ - നിന്റെ
പേരില്ലാ ഊരിലെ മാനിറങ്ങും
മലര്‍ താഴ്വരത്തോപ്പുകാണാന്‍
വരുന്നു ഞങ്ങള്‍..വരുന്നു ഞങ്ങള്‍
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ
മോതിരമാടങ്ങള്‍
തിരുവാതിരപ്പാടങ്ങള്‍
ഐരാണിപ്പൂത്തടങ്ങള്‍
ചെങ്കുളംകാട്ടിലെ ചെങ്കമലങ്ങളെ
തങ്കമണിയിച്ച നല്ലിടങ്ങള്‍
അതിശയങ്ങളാം അഴകിടങ്ങളില്‍
അനംഗമുന്തിരിച്ചെണ്ടു പൂക്കും വഴി
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ ഹാ
മൂവന്തി സ്വപ്നങ്ങള്‍
നല്ല കൂടാരസ്വപ്നങ്ങള്‍
ശീലാന്തിച്ചോപ്പിടങ്ങള്‍
മാനം നിറച്ചും മുഴുക്കാപ്പു ചാര്‍ത്തുന്ന
അമ്പിളിച്ചന്ദന പാല്‍ക്കുടങ്ങള്‍
നറുനിലാവല കുളിരില്‍ നീ നിന്റെ
മുളംകുഴല്‍ പാട്ടിന്നീണം മീട്ടും വഴി
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ - നിന്റെ
പേരില്ലാ ഊരിലെ മാനിറങ്ങും
മലര്‍ താഴ്വരത്തോപ്പുകാണാന്‍
വരുന്നു ഞങ്ങള്‍..വരുന്നു ഞങ്ങള്‍
ആവഴി ഈവഴി ഓടിവരും
കുളിര്‍ താമരപ്പൂങ്കാറ്റേ