പി എം നായർ
P M Nair
കൊല്ലം ജില്ലയിലെ മുണ്ടക്കൽ സ്വദേശിയാണ് പി എം നായർ എന്ന പി മാധവൻ നായർ. 1982 -ൽ ജെ ശശികുമാർ സംവിധാനം ചെയ്ത മദ്രാസിലെ മോൻ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ടാണ് പി എം നായർ ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സൂര്യൻ, കാട്ടരുവി, ചാണക്യസൂത്രങ്ങൾ എന്നീ സിനിമകൾക്കു കൂടി തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു.
സിനിമകൾ കൂടാതെ ഗുരുജി, കേട്ടില്ലയോ കിഞ്ചനവർത്തമാനം എന്നീ സീരിയലുകളുടെയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിട്ടുള്ള പി എം നായർ ഒട്ടേറെ സ്റ്റേജ് നാടകങ്ങളും റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്.
2024 ഫെബ്രുവരിയിൽ പി മാധവൻ നായർ അന്തരിച്ചു.
പി മാധവൻ നായരുടെ ഭാര്യ ആനന്ദവല്ലി. മക്കൾ എം എ സജികുമാർ, എം എ അജിത്കുമാർ, എം ഷാജി, എം ഷീജ