റോസാപ്പൂ റോസാപ്പൂ പൂന്തേന്‍

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ്പോയ്പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും
റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ്പോയ്പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍
അണിമണിതിങ്കള്‍ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍
വളയിട്ട കൈയ്യാല്‍ നീ തഴുകി
ഒരു പാട്ടിന്‍ പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു
ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു
കണികാണും മണിമുത്തേ ഹോഹോ മുത്തിന്‍ മുത്തേ

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ്പോയ്പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി
ഇനിയെന്നുമെന്നും കാത്തിരിക്കാംമ്പീ
പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി
പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം
വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പീ
മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പീ
മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിൻ മുത്തേ

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ്പോയ്പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും
രാരാരാരാ ....കിനാക്കാലും
ലാലലാലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rosappoo rasappoo

Additional Info

Year: 
2013
Lyrics Genre: 

അനുബന്ധവർത്തമാനം