ഒരു പാദസരം
ഒരു പാദസരം തരു മൈനേ
ഒരു പാദസരം തരു മൈനേ
തിരുവാതിര നോറ്റൊരു മൈനേ
ഇളംതളിര്‍ ചാന്താടി
ഇലഞ്ഞിമേല്‍ ചേക്കേറി
ഇലക്കൂടു കൂട്ടാന്‍ വരുന്നോ
ഇളനീര്‍ നിലാവില്‍ വരുന്നോ
[ ഒരു പാദസരം ]
ഹോ ഹോ പൂവണിക്കാർകുഴലീ
പൂ മണിത്തെല്ലഴകീ
പാവാടപ്രായം വന്നില്ലേ
ഹോ ഹോ
ദൂരെനിന്നാരാരെ മാരനെ കൊണ്ടോരും
കല്യാണക്കാലം വന്നല്ലോ
അവനാരെക്കൊണ്ടു വരും
പുഴ കസവിന്‍ സാരി തരും
കനവു കാണാന്‍ കവിത പാടാന്‍
അരികെ ഞാനുണ്ടേ
ഒരു പാദസരം തരു മൈനേ
[ ഒരു പാദസരം ]
ഓ ഓ
മഞ്ഞളും മല്ലികയും
താമരത്തൂവെയിലും
ആമാടപ്പണ്ടം തന്നൂല്ലോ
ആലിലപ്പൂപന്തല്‍ ആലോലം നീരാട്ട്
താലത്തില്‍ തങ്കപ്പൂത്താലി
മഴവില്ലിന്‍ മയിലാഞ്ചി
മുടിമെടയാന്‍ മൂവന്തി
കുരവയുണ്ടേ കുഴലുമുണ്ടേ
കുരുന്നു മുല്ലകളും
ഒരു പാദസരം തരു മൈനേ
[ ഒരു പാദസരം ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
oru padasaram
Additional Info
Year:
2013
ഗാനശാഖ: