ആഞ്ഞു തുഴഞ്ഞു ചാകര

ആഴിയലപ്പൂങ്കുളിരാട്ടം കുളിരാട്ടം കുളിരാട്ടം
ആലോലത്തേന്‍ തിരയാട്ടം തിരയാട്ടം തിരയാട്ടം
ആനന്ദപ്പൊന്‍ കതിരാട്ടം കതിരാട്ടം കതിരാട്ടം
ആശയ്ക്കൊരു കളിവിളയാട്ടം വിളയാട്ടം വിളയാട്ടം

ഓ ..ഓ
വാവാ പൊന്നരയാ തെളിമാനം തീപൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി

ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേ
ചാകര കണ്ടേ ചാകര കണ്ടേ
ആഴക്കടലില് പൊൻ പണമുണ്ടേ
പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ
അഞ്ചു തുഴഞ്ഞു ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം ഓഹോ
മീനാണേ പൊൻ വല നിറയേ
തേനാണേ നെഞ്ചകമാകേ
മീനാണേ പൊൻ വല നിറയേ
തേനാണേ നെഞ്ചകമാകേ
(ആഞ്ഞു തുഴഞ്ഞു ചാകര)

ആശത്തിരകളെ കനകം നീട്ടി
വീശിയ വലയില് നെയ്മീൻ കിട്ടി
കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ
സഞ്ചി നിറച്ചും പവിഴം തായോ (2)

ഇന്നരയന്റെ ചുണ്ടില് പുന്നാരങ്ങൾ പൂക്കണു
കാറ്റിലൊരീണം കേൾക്കണ്  ഓ
പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണു
വന്നാട്ടെ വന്നാട്ടെ മാളോരെ

വായ്നോക്കാൻ നിൽക്കണതെന്തിനു
വാളോങ്ങാനൊരു വാള തരാം
അരിവാങ്ങാൻ കാശുതരാമോ അയിലപ്പൊന്നു തരാം (2)
ഓഹോ...
വാവാ പൊന്നരയാ തെളിമാനം തീപൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി

കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ
കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ
ഉള്ളറവാതിൽ തുറക്കണിതമ്മ
വള്ളത്തിൽ തങ്കം നിറക്കണിന്നമ്മ (2)

കണ്ണാടിപ്പൂങ്കവിളില് മിന്നാട്ടങ്ങള് കാണണ്
കാതിലൊരീണം കേൾക്കണ് ഓ ഓ
മിന്നാട്ടങ്ങള് കാണണ് കാതിലൊരീണം കേൾക്കണ്
തന്നാട്ടെ തന്നാട്ടെ കൈനീട്ടം
വാദിക്കാൻ നിൽക്കണതെന്തിന് വാമീൻ പൂമീൻ ചെമ്മീൻ
കുന്നോളം കാശുതരാമോ കൊമ്പൻ സ്രാവു തരാം (2)
ഓഹോ
വാവാ പൊന്നരയാ തെളിമാനം തീപൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി

ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേ
ചാകര കണ്ടേ ചാകര കണ്ടേ
ആഴക്കടലില് പൊൻ പണമുണ്ടേ
പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ
അഞ്ചു തുഴഞ്ഞു ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം ഓഹോ
മീനാണേ പൊൻ വല നിറയേ
തേനാണേ നെഞ്ചകമാകേ
മീനാണേ പൊൻ വല നിറയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aanju thuzhanju chakara

Additional Info

അനുബന്ധവർത്തമാനം