കരയുടെ മാറില്‍ - F
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ
കാവലിനുണ്ടല്ലോ കടലമ്മ
ആരിരാരോ ആരാരോ
ആരീരാരോ ആരാരോ..
(കരയുടെ...)
നീറും മനസ്സിലും നീരാഴിച്ചുണ്ടിലും
നില്‍ക്കാത്ത പാട്ടാണ്
പെണ്ണിൻകരളിലെ പാട്ടിനു താളമായ്
കണ്ണീരു കൂട്ടാണ്
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും
ദുഃഖത്തിന്‍ കൂടാണ് - വെറും
ദുഃഖത്തിന്‍ കൂടാണ്
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യക്കൊട്ടാരം
അതിനുള്ളില്‍ കടലമ്മ മക്കൾതന്‍ നോവാറ്റാന്‍
പാടുന്നു രാരീരം - മീട്ടി
പ്പാടുന്നു രാരീരം
(കരയുടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karayude maaril - F
Additional Info
Year:
1998
ഗാനശാഖ: