ശുഭരാഗം ശ്രുതിലോലം

ആ ..ആ ..ആ

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം
ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം
കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം
വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍
ലയജാലം തേടും ഹിമയാമം
ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

വരവീണാമൃദു നാദം കളകാകളിയായി
അളിവേണിയിലലര്‍മഞ്ജരി പ്രണയാഞ്ജലിയായി
നറുമണിയുണരും മായാനൂപുരമോടേ
എന്റെ മണ്‍മണ്ഡപം കുളിരുവാന്‍ വരൂ സഖി
ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

സ്വരചന്ദ്രിക തിരിതാഴ്ത്തിയ സുഖരാഗില യാമം
നിറവാര്‍മതി ശിവമൗലിയിലഴകേറ്റിയ നേരം
മൃദുപദമോടെന്‍ നെഞ്ചിന്റമരുകമാകാന്‍
എന്റെ ഗംഗാതടം തഴുകിടാന്‍ വരൂ സഖി

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം
കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം
വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍
ലയജാലം തേടും ഹിമയാമം
ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shubharagam sruthilolam

Additional Info

അനുബന്ധവർത്തമാനം