മൗനമായി മനസ്സിൽ

മൗനമായി മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം
വീണുടഞ്ഞു മോഹം വിരഹാർദ്രമായി ജന്മം
എൻ പൂർവ്വ പുണ്യമേ
അരുളാം ഭാവുകമന്ത്രം
മൗനമായി മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം

നെഞ്ചിലെതോ മണ്‍ചിരാതിൻ നേർത്ത നാളങ്ങൾ
മൂകമാം മഞ്ഞുകാറ്റിൽ മിന്നിമായുമ്പോൾ (2)
നിന്റെയീ നെറുകയിൽ ചാർത്തുവാൻ മാത്രം
ഉള്ളിനുള്ളിൽ കാത്തു ഞാനീ സ്നേഹസിന്ദൂരം
മൗനമായി മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം

പണ്ടു പണ്ടേ കരളിനുള്ളിൽ പൂത്ത സ്വപ്‌നങ്ങൾ
താന്തമാം ശോകമുകിലായി പെയ്തു തോരുമ്പോൾ (2)
നിന്റെയീ തളിരുടൽ മൂടുവാൻ മാത്രം
എന്നുമെന്നും കാത്തു ഞാനീ സ്നേഹവാത്സല്യം

മൗനമായി മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം
വീണുടഞ്ഞു മോഹം വിരഹാർദ്രമായി ജന്മം
എൻ പൂർവ്വ പുണ്യമേ
അരുളാം ഭാവുകമന്ത്രം
മൗനമായി മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mounamaayi manassil