പീലിച്ചുണ്ടില്‍ പൂക്കും സംഗീതം
ആ ..ആ ..ഉം ..ഉം ..ആ
പീലിച്ചുണ്ടില്‍ പൂക്കും സംഗീതം സാന്ദ്രമായി
മോഹച്ചെപ്പില്‍ കാക്കും സിന്ദൂരം സൗമ്യമായി
പുലര്‍വെയില്‍ പോലെ മനസ്സില്‍
നീ തെളിയുമീ വേളയില്‍
കൊഞ്ചിപ്പറന്നു നെഞ്ചിൽപ്പിടഞ്ഞു പ്രാവുകള്‍

തങ്കക്കിനാവിനുള്ളില്‍ തെളിഞ്ഞ തിങ്കള്‍ക്കടമ്പ് പൂക്കവേ
ദൂരെയിരുന്നു പാടുന്ന നിന്റെ രാഗസ്വരങ്ങള്‍ കേൾപ്പൂ ഞാന്‍
വനയമുനാനദിയായി നിന്‍ കാല്‍ക്കല്‍
വെറുതെ കുതിരാന്‍ മോഹം
മാരന്‍ തലോടവേ എന്റെ മെയ്യോടുരുമ്മവേ
കാണാതൊളിക്കും ഞാന്‍ എന്റെ കണ്ണീർ പളുങ്കുകള്‍
പീലിച്ചുണ്ടില്‍ പൂക്കും സംഗീതം സാന്ദ്രമായി
മോഹച്ചെപ്പില്‍ കാക്കും സിന്ദൂരം സൗമ്യമായി
ആരും കൊതിച്ചു കാണും നിലാവിന്‍
പൂമല്‍ചിലമ്പു ചാര്‍ത്തി ഞാൻ
മഞ്ഞില്‍ നനഞ്ഞ വല്ലീ നികുഞ്ജം
മാമ്പൂ വിരിച്ചു കാത്തു ഞാന്‍
പ്രണയസുധാമയനവനു കുളിക്കാന്‍
പനിനീര്‍ ചന്ദനമായി ഞാൻ
പാടാന്‍ തുടങ്ങവേ മണിവീണാമൃദംഗമായി
മായാന്‍ തുടങ്ങവേ വിരിമാറോടമര്‍ന്നു ഞാന്‍