ഹംസധ്വനിരസവാഹിനി - D

ആ ...ആ

ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
പാടുക നീയാ പ്രീയരാഗം
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം..
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി

സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു
സംഗീത സാന്ദ്രം ഹൃദയം...
രാഗമയം..അനുരാഗമയം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി

ഇണയെത്തേടി മാകന്ദവനിയില്‍
ഏതോ പൂങ്കുയില്‍ പാടി
ഇണയെത്തേടി മാകന്ദവനിയില്‍
ഏതോ പൂങ്കുയില്‍ പാടി
സ്വരരാഗമാലിക കോര്‍ത്തു ഹൃദയം
അഭിലാഷപുഷ്പങ്ങള്‍ ചൂടി
മാനസമാനന്ദനിലയം രാഗമയം അനുരാഗമയം

ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
പാടുക നീയാ പ്രീയരാഗം പാട്ടിന് കൂട്ടാണനുരാഗം
പാട്ടിന് കൂട്ടാണനുരാഗം
പാട്ന്  കൂട്ടാണനുരാഗം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hamsadhwanirasavahini - D

Additional Info

Year: 
2000
Lyrics Genre: 

അനുബന്ധവർത്തമാനം