തീപ്പൊരി കണ്ണിലുണ്ടേ
തെയ്യോം തക താരോം തിത്തോം
തിത്തക താന തിനന്തിനത്താരോം
തെയ്യോം തക താരോം തിത്തോം
തിത്തക താന തിനന്തിനത്താരോം
തെയ്യക്കംതാരോം ഏലക്കംഏലോം
തെയ്യക്കംതാരോം ഏലക്കംഏലോം
തീപ്പൊരി കണ്ണിലുണ്ടേ
തിളയ്ക്കുമലകടല്‍ ചങ്കിലുണ്ടേ
മാനംമുഴുക്കെ ചെതയിലെരിഞ്ഞതിന്‍
ചാരം ധരിച്ചും കൊണ്ടേ ഒരുവന്‍
ഈ വഴി പോരണുണ്ടേ
ഒരുവന്‍ ഈ വഴി പോരണുണ്ടേ
തെയ്യോംതക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ
ഏലോം തക ഏലകതിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോം ഏലക്കം ഏലോം
തെയ്യക്കം താരോം ഏലക്കം ഏലോം
നോക്കിലും വാക്കിലും കൂര്‍ത്ത മുനയുള്ള
കാണാത്ത ശൂലമുണ്ടേ
കൈയ്യിലും മെയ്യിലും മാലേടെ ചേലില്
പാമ്പുകളാടണുണ്ടേ ഒരുവന്‍
ഈ വഴി പോരണുണ്ടേ
ഒരുവന്‍ ഈ വഴി പോരണുണ്ടേ
തെയ്യോം തക താരോം തിത്തോം
അങ്ങനെയുള്ളവന്‍ ആരെടി പെണ്ണേ
ഏലോം തക ഏലക തിത്തക
അങ്ങു വടക്കുള്ളോരാളെടി കണ്ണേ
തെയ്യക്കം താരോം ഏലക്കം ഏലോം
തെയ്യക്കം താരോം ഏലക്കം ഏലോം
താളം പിഴയ്ക്കണ ഉൾത്തുടി കേട്ട്
താണ്ഡവം ആടണുണ്ടേ
കണ്ണീര്‍തുള്ളികള്‍ മുത്തുകള്‍ പോലെ
വെട്ടിത്തിളങ്ങണുണ്ടേ ഒരുവന്‍
ഈ വഴി പോരണുണ്ടേ
ഒരുവന്‍.ഈ വഴി പോരണുണ്ടേ
തെയ്യോം തക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ
ഏലോം തക ഏലക തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോം ഏലക്കം ഏലോം
തെയ്യക്കം താരോം ഏലക്കം ഏലോം
നാലുപേരൊന്നിച്ചു കൂടണ ദിക്കില്
ആളിന്നശുദ്ധി ഉണ്ടേ
പണ്ടൊരു കാലത്തു ചെയ്ത പാപത്താല്‍
ഏറ്റൊരു ശാപം കൊണ്ടേ ഒരുവന്‍
ഈ വഴി പോരണുണ്ടേ
ഒരുവന്‍ ഈ വഴി പോരണുണ്ടേ
തെയ്യോം തക താരോം തിത്തോം
തെയ്യോം തക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ
ഏലോം തക ഏലക തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോം ഏലക്കം ഏലോം
തെയ്യോം തക താരോം തിത്തോം