കുയിലുകളേ തുയിലുണര്

കുയിലുകളേ തുയിലുണര്
മിഴിയിലിന്നോ പുലരൊളിയായി
മലരുകളേ ഇതളണിയ്‌
കരളിലിന്നോ പുതുലിപിയായി
ഒരുവനാരോ വന്നനേരം
അവന് നിങ്ങളൊരു കുറിയണിയ്‌
കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

കളഭമൊഴുകും നാളിലായി
കനവു തഴുകും ചേലിലായി (2)
പൊലിമയോടെ പടവുകളേറി
കനകനാളം ചൂടുവാന്‍
കനലൊളി ചിതറിയ തേരിലേറിയൊരു
സൂര്യനായി വരുവാന്‍ ഓ ഓ
കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

മനസ്സുമെഴുകും രാഗമായി
മൌനമുണരും നാദമായി(2)
കളകളങ്ങള്‍ നുരമണിയാലേ
കുളിരുകോരും വേളയില്‍
കസവണിയലയുടെ സ്നേഹനൂലിഴയില്‍
ആത്മഗീതമെഴുതാന്‍ ഓ ഓ

കുയിലുകളേ തുയിലുണര്
മിഴിയിലിന്നോ പുലരൊളിയായി
മലരുകളേ ഇതളണിയ്
കരളിലിന്നോ പുതുലിപിയായ്
ഒരുവനാരോ വന്നനേരം
അവന് നിങ്ങളൊരു കുറിയണിയ്
കുയിലുകളേ തുയിലുണര്
മലരുകളേ ഇതളണിയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kuyilukale thuyilunaru

Additional Info

Year: 
2003
Lyrics Genre: