മംഗല്യങ്ങള്‍ എട്ടുമെട്

മംഗല്യങ്ങള്‍ എട്ടുമെട് വാലുള്ള കണ്ണാടിയെട്
ചന്ദനക്കുടങ്ങളെട്കിളിമകളേ
നല്ലൊരോലപ്പന്തലിട് ചുറ്റും കുരുത്തോലയിട്
മുറ്റമൊന്നൊരുക്ക്‌ നീയെന്‍ മരുമകളേ
മഞ്ഞളിട്ട വഴിനീളെ മുത്തണിഞ്ഞ മൊഴിയോടെ
മംഗളങ്ങള്‍ ഉരുവിട് കുരുവികളേ
വെള്ളിച്ചിലമ്പൊലിയോടെ തുള്ളിത്തുള്ളും ഒളിയോടെ
കല്യാണത്തിനാടിപ്പാടാം അരുവികളേ

കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ
നാണത്തിന്‍ സിന്ദൂരം നീ
ചൂടി പൂങ്കവിളില്‍ (2)

നാലാം നാള്‍ പിറന്നേ
നീരാട്ടമോ കഴിഞ്ഞേ
ആദ്യത്തെ മാംഗല്യച്ചന്തവുമായി
ആരോമല്‍ നീയിന്നു സുന്ദരിയായി ചമഞ്ഞിരുന്നേ
ഓഹോഹോഹോഹോഹോഹോ
ഓഹോഹോഹോ
ഹേയ്‌ കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായി വന്നിരുന്നവളേ
ഹേയ് ഹേയ്

കാണുന്നതെല്ലാം കണ്ണില്‍
ഇനി മിന്നും കാലം വന്നേ വന്നേ
കണ്ണാടിച്ചില്ലിന്റെ മുന്നില്‍
തിരിനാളം പോലെ നീ
നിന്നെ നീയോ കാണുംനേരം
ആഹാ മെല്ലെ പൊൻ‌ചേലായി
ദൂരെ ആരോ ആരോ നിന്നെ
കണ്ടു കണ്ണു ചിമ്മുന്നേ
പൂന്തെന്നലേ നീയെങ്ങുപോയി
ഊഞ്ഞാലിലായവൾ ആലോലമാടിടാന്‍
നിന്നെ തിരയുന്നുണ്ടേ
കന്നിപ്പെണ്ണേ കാവളം കിളിയേ
കൌമാരക്കൊമ്പത്തായി വന്നിരുന്നവളേ

ഓ ഓ പണ്ടത്തെ പുന്നാരപ്പൂവേ
ഇവളിന്നോ ചേലിന്‍ റോജാപ്പൂവ്
എന്നും നീ കിങ്ങിണി തന്നെ
വലുതായെന്നാലും നെഞ്ചിന്നുള്ളില്‍
ആശാനേ വായോവായോ നേരംപോയേ
ഒന്നും കൂടി മിനുങ്ങാമേ
ഹേയ് ഇന്നീ മുറ്റം മുഴുവന്‍ നമ്മള്‍
കുരവപ്പൂവായി മിന്നാമേ
പൂരമായേ ഈ രാവിലായി
വാലുമ്മേൽ തീയുമായി ഓടുന്നനേരം
കാണാന്‍ രസമൊന്നുണ്ടേ
ഓഹോഹോഹോഹോഹോഹോ
ഓഹോഹോഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mangalyangal ettumedu

Additional Info

Year: 
2006
Lyrics Genre: 

അനുബന്ധവർത്തമാനം