ഒന്നാനാംകുന്നിറങ്ങി വാവാ
ഒന്നാനാംകുന്നിറങ്ങി വാവാ
അമ്മാനം ആടിയാടി വാവാ
മാൻകിടാവേ നീ തേൻകിനാവേ നീ
കണ്ണിന്നാനന്ദമേ കൂടെ വാ (ഒന്നാനാം.. )
പൊൻപീലി പാകിടുന്നു ഭൂമിയിൽ മുകിൽക്കിളി
സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി
ഈ സന്ധ്യതൻ സൗന്ദര്യം കൂട്ടുവാൻ
ആമോദസൗഭാഗ്യമേ കൂടെ വാ (ഒന്നാനാം.. )
പൂത്താലമേന്തിടുന്നു കിങ്ങിണിച്ചില്ലകൾ
നീരോളം നീർത്തിടുന്നു നീളവേ വീചികൾ
ഈ വേളതൻ മാധുര്യം കൂട്ടുവാൻ
കൈവല്യസാരമേ നീ കൂടെ വാ (ഒന്നാനാം.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onnanam Kunnirangi vaavaa
Additional Info
Year:
1985
ഗാനശാഖ: