ഇല്ലിലം പൂ ഇത്തിരിപ്പൂ - D
ആ...ആ...ലാലാലാ...
ഇല്ലിലം പൂ ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ (2)
കിങ്ങിണിപ്പൂ
പൂവുതിരും താഴ്വരയിൽ
ചങ്ങാതിപ്പെണ്ണിരുന്നൊറ്റയ്ക്കു
പാടുന്നൂ...പാടുന്നൂ
അങ്ങകലേ ഇണയെ തേടുന്നൂ (2) (ഇല്ലിലം പൂ)
ആലീമാലീ പുഴയറിഞ്ഞില്ലാ
ലാലാലാ
ആലീമാലീ പുഴയറിഞ്ഞില്ലാ
ആയിരം കാതുള്ള കാറ്റു കേട്ടില്ലാ
ഉയിരിൻ ഉയിരാം ഇണയെ തേടി (2)
ഒരു കിനാവിൻ അരുമത്തണ്ണിയിൽ
ഒഴുകുപ്പോയവൾ ആലോലം (ഇല്ലിലം )
ആനേംകേറാ മാമലമുകളിൽ
ലലാലാ...ലാ
ആനേം കേറാ മാമല മുകളിൽ
ആയിരം കാന്താരി പൂത്തിറങ്ങുമ്പോൾ
കരളിൻ കരളാം കിളിയെ കണ്ടൂ (2)
ചെല്ലനിലാവും വെള്ളിലക്കൂട്ടിൽ
ഉറക്കം തൂങ്ങുന്നിതാരീരം (ഇല്ലിലം പൂ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Illilam poo - D