രാഗോദയം
രാഗോദയം മിഴിയിൽ സൂര്യോദയം
പ്രേമാമൃതം ചൊടിയിൽ ഗാനാമൃതം
കടലിൻ കദളീവനം
അനുരാഗ ഗാനസാന്ദ്രമായിതാ...ഹേ (രാഗോദയം)
പൊന്നും പൂവുമായ് നിന്നെ കാണുവാൻ
ഈ വസന്തശ്രീവിലാസവും ഞാനുമായ് (2)
കാത്തിരുന്നു നിൻ കിനാവിൻ മഞ്ചലിൽ
മുന്തിരിപ്പൂ ചൊരിയാൻ (രാഗോദയം)
ഓമൽക്കുളിരുമായ് നിൻ മെയ് പുണരുവാൻ
പ്രേമലോലനാം സമീരനും ഞാനുമായ് (2)
ഓടിവന്നു നിൻ മനസ്സിൻ നീലോല്പല-
മലർ മധു നുകരാൻ (രാഗോദയം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagodayam
Additional Info
ഗാനശാഖ: