ആകാശമാകേ

ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
(ആകാശമാകേ ...)

വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...
(ആകാശമാകേ...)

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...

(ആകാശമാകേ...)
ലാലാലലാലാ...ലാലാലലാലാ...ലാലാലലാലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aakashamake

Additional Info

അനുബന്ധവർത്തമാനം