കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ

കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ
ഗോകുലബാലൻ ദ്വാരകാനാഥൻ
ഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..
മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...
കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ
ഗോകുലബാലൻ ദ്വാരകാനാഥൻ
ഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..
മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...

കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ ദേവകി നന്ദന
ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭ
കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ ദേവകി നന്ദന
ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭ
കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ
ഗോകുലബാലൻ ദ്വാരകാനാഥൻ

ഗോപികാ രമണൻ വേണുഗാനലോലൻ
ഗോവർദ്ധനഗിരിധരൻ ഗോപാലൻ
ഗോപികാ രമണൻ വേണുഗാനലോലൻ
ഗോവർദ്ധനഗിരിധരൻ ഗോപാലൻ
പരമപുരുഷനാം ഭഗവാന്റെ തിരുനാമം
പ്രതിദിനം ജപിക്കുവാൻ വരമരുളേണമേ
പരമപുരുഷനാം ഭഗവാന്റെ തിരുനാമം
പ്രതിദിനം ജപിക്കുവാൻ വരമരുളേണമേ

കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ
വസുദേവതനയയദുകുല തിലകം
ഭുവനസംരക്ഷക പാപവിമോചക
കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ
വസുദേവതനയയദുകുല തിലകം
ഭുവനസംരക്ഷക പാപവിമോചക

കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ
ഗോകുലബാലൻ ദ്വാരകാനാഥൻ

അമ്പലപ്പുഴയിലും ആറന്മുളയിലും
അരുളിടും ആനന്ദസുന്ദരരൂപൻ
അമ്പലപ്പുഴയിലും ആറന്മുളയിലും
അരുളിടും ആനന്ദസുന്ദരരൂപൻ
അനന്തശയനനാം അക്രൂരപൂജിതൻ
അർജ്ജുനപ്രിയമിത്രം അരുളീടണമേ
അനന്തശയനനാം അക്രൂരപൂജിതൻ
അർജ്ജുനപ്രിയമിത്രം അരുളീടണമേ

കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ
പങ്കചലോചന പവിത്രതുളസിപ്രിയ
നന്ദനന്ദനാ നവനീതചോരാ..
കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേ
രാധാമാധവ വലഭ കേശവ
പങ്കചലോചന പവിത്രതുളസിപ്രിയ
നന്ദനന്ദനാ നവനീതചോരാ..

കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ
ഗോകുലബാലൻ ദ്വാരകാനാഥൻ
ഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..
മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...

കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
കൃഷ്ണഹരേ ജയ കൃഷ്ണഹരേ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kayamboo varnan

Additional Info

അനുബന്ധവർത്തമാനം