അമ്പും കൊമ്പും കൊമ്പൻ കാറ്റും

അമ്പും കൊമ്പും കൊമ്പൻ കാറ്റും
കുമ്പപ്പാട്ടിൻ മേളം
തട്ടും മുട്ടും തപ്പും തുടിയും
പൊട്ടിച്ചൂട്ടിൻ കോലോം (അമ്പും..)
പോരിലെ വീര്യമാം പടകാളിയെ
മാറ്റെഴും തേവിയാം മലകാളിയേ
ഇനി അരിയൊറുമിപരിച വീശി വാഴ്ക
തമ്പ്രാനെ തായം കെട്ടാൻ വാഴ്ക
നിന്നിൽ വന്നാടാൻശീപോതിയെ നീ വാഴ്ക ആ (അമ്പും...)

ആടിപ്പെരുമഴ കാടിൻ നടുവിലെ
വേടത്തുടിയുടേ താളം
ഹേയ് തന്തിനം തന്തിനം താനം
മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം
ഹേയ് തന്തിനം തന്തിനം താനാ
ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം
രാത്തകര  താളിൽ അത്തിപ്പഴമത്താഴം
നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ  (അമ്പും...)

കുന്നിൻ കുഴ മകൾ അമ്മ ഭഗവതി
കോട്ടക്കൊടിമരമൂർത്തി കോട്ടക്കൊടിമരമൂർത്തി
നീരെന്തിരുന്നെഴും ചൂരിയത്തമ്മായി
പോരു ജയിച്ചെത്തും നേരം പോരു ജയിച്ചെത്തും നേരം
ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം
ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം
നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ (അമ്പും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambum kombum komban kaattum

Additional Info

അനുബന്ധവർത്തമാനം