വില്വമംഗലം കണ്ടു
വില്വമംഗലം കണ്ടൂ വൃന്ദാവനരാധ കണ്ടൂ
ഗുരുവായൂരപ്പാ ഭഗവാനേ നിന്‍ തിരുമുഖം കാണുന്നതെന്നോ ഞാന്‍
തൃപ്പാദം കാണുന്നതെന്നോ
വില്വമംഗലം കണ്ടൂ വൃന്ദാവനരാധ കണ്ടൂ
മങ്ങാട്ടച്ചനായ് പൂന്താനത്തിന്റെ
മോതിരം മേടിച്ച ഭഗവാനേ
മങ്ങാട്ടച്ചനായ് പൂന്താനത്തിന്റെ
മോതിരം മേടിച്ച ഭഗവാനേ എന്റെ ക്ലാവുപിടിച്ചൊരീ ജീവിതമോതിരം
നീവന്നു വാങ്ങുവതെന്നോ
കൃഷ്ണാ - നീ വന്നു വാങ്ങുവതെന്നോ
(വില്വമംഗലം...)
ഉണ്ണിക്കൃഷ്ണനായ് കുറൂരമ്മനല്‍കിയ
വെണ്ണനെയ്ച്ചോറുണ്ട ഭഗവാനേ
ഉണ്ണിക്കൃഷ്ണനായ് കുറൂരമ്മനല്‍കിയ
വെണ്ണനെയ്ച്ചോറുണ്ട ഭഗവാനേ എന്റെ ജീവന്റെ ഉറിയിലെ ഇത്തിരിച്ചോറിതു നീ വന്നു വാങ്ങുവതെന്നോ
കൃഷ്ണാ - നീവന്നുവാങ്ങുവതെന്നോ
(വില്വമംഗലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vilwamangalam kandu
Additional Info
ഗാനശാഖ: