പുഷ്പസായകാ നിൻ തിരുനടയിൽ
Music:
Lyricist:
Singer:
Raaga:
Film/album:
പുഷ്പസായകാ നിൻ തിരുനടയിൽ പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ പൂജാരിണിയായ് വന്നൂ കലശാഭിഷേകങ്ങൾ ചെയ്തു നിൻ മെയ്യിൽ നളിനീദളങ്ങൾ ഞാൻ പെയ്തു പുഷ്പസായകാ നിൻ തിരുനടയിൽ പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ പൂജാരിണിയായ് വന്നൂ അംഗനമാരുടെ അംഗരാഗം കൊണ്ട് കുങ്കുമമണിഞ്ഞ നിൻ തിരുമാറിൽ സന്ധ്യാപൂജയ്ക്ക് നടയടച്ചിരുന്നപ്പോൾ എന്നെത്തന്നെ ഞാൻ ചാർത്തിച്ചൂ പുഷ്പസായകാ നിൻ തിരുനടയിൽ പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ പൂജാരിണിയായ് വന്നൂ ചന്ദ്രനുദിക്കും നിൻ സ്വർണ്ണനഖങ്ങളിൽ ചന്ദനമെതിയടിക്കാലുകളിൽ പൊന്നമ്പലത്തിലെ വിളക്കണച്ചിരുന്നപ്പോൾ എന്നെത്തന്നെ ഞാൻ നേദിച്ചൂ പുഷ്പസായകാ നിൻ തിരുനടയിൽ പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ പൂജാരിണിയായ് വന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushpasaayaka
Additional Info
ഗാനശാഖ: