കയ്യില്‍ തേന്‍കിണ്ണം പേറും രാത്രി
കയ്യില്‍ തേന്‍കിണ്ണം പേറും രാത്രി
മാറിൽ തേൻപൂക്കൾ ചൂടും രാത്രി
എന്നിലെ യൗവനം മർമ്മരം കൊള്ളവേ
നെഞ്ചിലെ തന്ത്രികൾ എന്തിനോ ഉണരവേ
(കൈയ്യിൽ...)
ഈ രാത്രിയിൽ എൻ ആനന്ദം നീ
ഏകാന്തമാം എൻ സായൂജ്യം നീ
ആരാരും നുകരാത്ത മധുരം തുളുമ്പുന്ന
ഒരു പാനപാത്രം ഇതാ ഹൊയ് ഹൊയ് (2)
അതിലെഴും ലഹരിയിലാഴുവാൻ
രതിസ്വരം കേൾക്കുവാൻ അവിസ്വരം മീട്ടുവാൻ
ലഹരിയിലാഴുവാൻ രതിസ്വരം കേൾക്കുവാൻ
അവിസ്വരം മീട്ടുവാൻ ഒരു ലയമാകുവാൻ വരൂ വരൂ
(കൈയ്യിൽ...)
ഈ മേളയിൽ എൻ രോമാഞ്ചം നീ
അറിയില്ലയോ എൻ ആലസ്യം നീ
ആരാരും മീട്ടാത്ത നിനദം മയങ്ങുന്ന
ഒരു സ്വർണ്ണ ഗിത്താറിതാ (2)
തമ്മിലായ് ഉടലുകൾ മാറുവാൻ
ഉയിരുകൾ ചേർക്കുവാൻ
കുളിരല കോരുവാൻ
ഉടലുകൾ മാറുവാൻ
ഉയിരുകൾ ചേർക്കുവാൻ
കുളിരല കോരുവാൻ
മധുരിമ പെയ്യുവാൻ വരൂ വരൂ
(കൈയ്യിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaiyyil then kinnam
Additional Info
ഗാനശാഖ: