റിച്ച പല്ലോട്
Richa Pallode
കർണാടക സ്വദേശിയാണ് റിച്ച പാല്ലോട്. 1991 -ൽ Lamhe എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായിക്കൊണ്ടായിരുന്നു റിച്ചയുടെ അരങ്ങേറ്റം. അതിന് ശേഷം 1997 -ൽ Pardes എന്ന സിനിമയിൽ അഭിനയിച്ചു. 2000 -ത്തിൽ Nuvve Kavali എന്ന തെലുഗു സിനിമയിലൂടെ നായികയായി. Shahjahan എന്ന സിനിമയിൽ നായികയായിക്കൊണ്ട് തമിഴിലും തുടക്കം കുറിച്ചു.
2009 -ൽ ഡാഡി കൂൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് റിച്ച പാല്ലോട് മലയാളത്തിലെത്തുന്നത്. ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. 2011 -ൽ റിച്ച ഹിമാൻഷു ബജാജിനെ വിവാഹം ചെയ്തു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിച്ച പാല്ലോട് അഭിനയിക്കുന്നുണ്ട്.


