വെണ്ണിലാവിനുമിവിടെ
വെണ്ണിലാവിനുമിവിടെ വേനലിന്‍ മുഖം
കണ്ണുനീരിനു പോലും അരുണമാം നിറം
സുഖമെന്നൊരു സൂര്യന്‍
ഒരു മാത്രകൊണ്ട് മാഞ്ഞുപോയകലേ...
ഇനിയൊളിയെവിടെ പറയൂ ഇരുളും മനസ്സേ (വെണ്ണിലാവിലുമിവിടെ)
കൊള്ളിയാനെറിയുന്നു വിണ്‍രണാങ്കണം
നെഞ്ചില്‍ വീണെരിയുന്നു ചെങ്കനല്‍ക്കണം
വിധിതന്‍ മണല്‍ക്കാറ്റില്‍ ഇതള്‍ വാടിവീണ പൊന്‍കിനാമലരേ...
ജനിയുടെ മലരില്‍ വിടരാം...ഇനി നീയെവിടേ....
നീര്‍ക്കിനാവിലെ തീരാത്ത യാത്രയില്‍
എവിടെയോ നാമേതോ മരുഭൂവിലോ
ഏറെയലഞ്ഞാല്‍ അക്കരെയെങ്ങോ ഒരു തണല്‍ നാം കാണുമോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vennilaavinumivite
Additional Info
Year:
2010
ഗാനശാഖ: