മാലാ മാലാ മധുമലർമാലാ

 

മാലാ മാലാ മധുമലർമാലാ 
ആരു വാങ്ങും ആരു വാങ്ങും 
അഴകിൻ പൂമാല അഴകിന്‍ പൂമാല 
മാലാ മാലാ മധുമലർമാലാ 
ആരു വാങ്ങും ആരു വാങ്ങും 
അഴകിൻ പൂമാല അഴകിന്‍ പൂമാല 
മാലാ മാലാ മധുമലർമാലാ 
അഴകിൻ പൂമാല

നാടുവാഴും രാജകുമാരനു 
ചൂടാനായൊരു മാല വേണം (2)
കനകം കിട്ടും രത്നം കിട്ടും (2)
കൈവെടിയാമോ മലർമാല (2)
കനകം നേടാൻ വിൽക്കുകയില്ല 
കലാശില്പമീ പൂമാല (2) 

പട്ടണത്തിലൊരു ധനികന്റെ
പത്നിക്കൊരു മലർമാല വേണം (2)
പണവും പൊന്നും നിറയെ കിട്ടും (2)
പകരം നൽകാമോ - മാല നീ 
പകരം നൽകാമോ
പണത്തിന്നു നൽകുകയില്ല 
പരിമളമിളകും പൂമാല (2)

ആർക്കും നീ നൽകാത്ത പുഷ്പമാല
ആരിനി വാങ്ങീടും കൂട്ടുകാരീ 
ആർക്കും നീ നൽകാത്ത പുഷ്പമാല
ആരിനി വാങ്ങീടും കൂട്ടുകാരീ

ദൂരത്തെ കാട്ടിലെ നീലക്കടമ്പിന്റെ
ചാരത്തിരിപ്പുണ്ടൊരാട്ടിടയൻ (3)
ഓടക്കുഴലിനാൽ ഓരോ കിനാക്കളെ
മാടിവിളിച്ചീടും ഗാനരമണൻ
അക്കൊച്ചു കാലടി തന്നിൽ ഞാൻ വച്ചീടും
മൽക്കൊച്ചു മാലയിതു തോഴിമാരേ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maala maala madhumalarmaala

Additional Info

അനുബന്ധവർത്തമാനം