ഓടും പാവ ചാടും പാവ
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ
കൈ പൊക്കുന്നൊരു പാവ
കാലാട്ടുന്നൊരു പാവ (2)
കളിയാടും കളിപ്പാവ... വാ വാ
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ
കണ്ടോ കണ്ടോ കാറ്റു വരുമ്പോൾ
കഴുത്തു നീട്ടും ബൊമ്മ (2)
കപ്പലിലേറി കടലുകളേഴും
കടന്നു വന്ന മദാമ്മ (2)
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ
മ്യാവൂ മ്യാവൂ എന്നു കരഞ്ഞു
കൂകി വിളിക്കും പൂന
ചില്‍ ചില്‍ ചില്‍ എന്നു ചിലച്ചു കൊണ്ടെ
ചിറകു വിരിക്കും മൈനാ
കുടു കുടു കുടു കുടു കുളമ്പടിച്ചു
കുതിച്ചു ചാടും കുതിര
കഴുത്തു നീട്ടി ഞാണില്‍ക്കേറി
കസർത്തു കാട്ടും പാവ
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
odum paava chaadum paava
Additional Info
ഗാനശാഖ: