മാമലനാട്ടിൽ പൊന്നോണം
മാമലനാട്ടിൽ പൊന്നോണം
മാവേലിയെത്തണ കല്യാണം(2)
പയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പൊൻ കിളിയേ
ഏ.. പാടെടി പാടെടി പൊന്‍ കിളിയേ (2)
മാതേവർക്കൊരു തറ വേണം
തറയുടെ മേലോരു കുട വേണം (2)
കുടയുടെ താഴെ പൂ വേണം
പൂവാലൊരു കളമെഴുതേണം
ഓ.. പൂവാലൊരു കളമെഴുതേണം (2)
കാക്കപ്പൂവേ കാക്കപ്പൂവേ
കളമെഴുതാൻ പൂ തരുമോ കാക്കപ്പൂവേ (2)
പൂവുണ്ടല്ലോ പൂപ്പറ വേണം
പുത്തരിക്കു പായസത്തിനു തേനും വേണം
തേനും വേണം (പൂവുണ്ടല്ലോ..)
മാടത്തിനുള്ളിലെ മക്കൾ വിളിക്കുമ്പോൾ
മാനത്തൂന്നെഴുന്നള്ളും മാവേലി
തെയ് താ മാനത്തൂന്നെഴുന്നള്ളും മാവേലി
ഓ ഓ ഓ ഓ ഓ ഓഹോ (2)
പൊക്കാടിമുറ്റത്തു കുമ്മിയടിക്കുമ്പം
ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
തെയ് താ ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
ഓ ഓ ഓ ഓ ഓ ഓഹോ (4)
പുത്തരിച്ചോറുണ്ട് ഏത്തയ്ക്കാക്കറിയുണ്ട് (4)
സദ്യയ്ക്കു നാലു കൂട്ടം മാവേലി
തെയ് താ സദ്യയ്ക്കു നാലു കൂട്ടം മാവേലി
ഓ ഓ ഓ ഓ ഓ ഓഹോ (4)