ആരോമലാളെ കരയല്ലേ
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ
ആശ്രയമായ് ഭഗവാനില്ലേ
ആരോമലാളെ കരയല്ലേ
പൊട്ടിപ്പോയാൽ പോകട്ടെ- നീ
പോറ്റി വളർത്തിയ പൊൻപാവാ
വിധിയുടെ ചരടുകൾ വിട്ടാൽ മർത്ത്യൻ
വീണുടയുന്ന കളിപ്പാവ
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ
ആരോമലാളെ കരയല്ലേ
കണ്മണി നിന്നെ കാണാനൊരു നാൾ
അമ്മാവൻ വന്നെത്തുമ്പോൾ
കുഞ്ഞിക്കൈയ്യിൽ നൽകും - പട്ടിൻ
കുപ്പായമിട്ടൊരു പൊൻപാവ
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ
ആരോമലാളെ കരയല്ലേ
കാണുന്നവരെ കാണാതാക്കും
കാൽഞൊടിയാലെ ജഗദീശൻ
മൺകുടിൽ നാളെ മാളികയാക്കും
മൺകുടിൽ നാളെ മാളികയാക്കും
മായാമയനാം സർവേശൻ
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ
ആരോമലാളെ കരയല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aromalaale karayalle
Additional Info
ഗാനശാഖ: