അറിയാതെ ഒന്നും പറയാതെ

അറിയാതെ
അറിയാതെ ഒന്നും പറയാതെ
അറിയാതെ എന്നുള്ളില്‍
അനുഭൂതി നിറയുന്നോരോര്‍മ്മയായ് നീ
പറയാതെ ഒന്നും അറിയാതെ
അകതാരില്‍ ചൊരിയുന്ന
അനുരാഗ സ്വപ്നത്തിന്‍ വേദനയായ്
വിടരാതെ പൊഴിയാതെ
പുലര്‍കാല സ്വപ്നത്തില്‍
പുതുമഴ പെയ്യുന്നോരിഷ്ടമായ് നീ
(അറിയാതെ....)

മഞ്ഞവെയില്‍ മരച്ചില്ലകള്‍ താണ്ടി
മണ്ണിനെ പുല്‍കുന്ന സായാഹ്നം (2)
നിറങ്ങളില്‍ നിന്‍മുഖം വിരല്‍ത്തുമ്പിനാലേ
നിറക്കൂട്ടു ചാലിച്ചു വരയ്ക്കുന്നു ഞാന്‍ മുഖം
വരയ്ക്കുന്നു ഞാന്‍
(അറിയാതെ...)

വര്‍ണ്ണസ്വപ്നങ്ങളില്‍ നിന്‍മുഖം മാത്രമായ്
വര്‍ഷങ്ങള്‍ ഓരോരോ നിമിഷങ്ങളായ് (2)
എന്നിലെ എന്നെ നീ കണ്ടതറിഞ്ഞീലാ
ഉള്ളിന്റെ ഉള്ളിലെ ദേവതയായ്
ഒന്നും അറിഞ്ഞില്ല നീ
(അറിയാതെ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ariyathe Onnum Parayathe