കണ്ണു പൊത്തല്ലേ

 

കണ്ണുപൊത്തല്ലേ കുഞ്ഞുമുല്ലപ്പൂക്കളേ
കാഴ്ചകാണണ്ടേ കന്നിമുത്തങ്ങളേ (2)

പൂവനിയില്‍ വസന്തം വരുമ്പോള്‍
പൂങ്കുയിലിന്‍ സ്വരങ്ങള്‍ കിലുങ്ങും
കാട്ടുനീര്‍ച്ചോല കൊഞ്ചും
പാല്‍ത്തിരയില്‍ പളുങ്കും മുളയ്ക്കും
നീര്‍ക്കിളികള്‍ തുടിച്ചും കുളിക്കും
പൂവെയില്‍ക്കച്ച ചൂടും
വെള്ളിക്കച്ച പുള്ളിക്കച്ച
കള്ളിക്കച്ച ചൂടിത്താ
ഒന്ന് രണ്ട് മൂന്ന് നാല്
അക്കുത്തിക്കുത്താനക്കാരാ വാ

തേന്‍ കുടങ്ങള്‍ മരന്ദം ചുരത്തും
പൂങ്കൊടികള്‍ സുഗന്ധം പരത്തും
വാനമുന്മാദമാടും
വാര്‍മഴവില്‍ നിറങ്ങള്‍ വിളമ്പും
കാര്‍മുകിലിന്‍ കദംബം തുളുമ്പും
ഭൂമി ഭൂപാളം പാടും
മഞ്ഞത്തുമ്പി ചെല്ലത്തുമ്പി
കുഞ്ഞിത്തുമ്പി പാടിത്താ
സാ രീ നീ പാ
ഇല്ലിത്തണ്ടില്‍ ചൂളം മൂളിത്താ
(കണ്ണുപൊത്തല്ലേ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu pothalle

Additional Info

അനുബന്ധവർത്തമാനം