ലഹരികൾ നുരയുമീ

 

ലഹരികൾ നുരയുമീ ചൊടിയോരം
ലാലാരസം
കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും
കേളീയാമങ്ങൾ
സംഗമം സുഖം ലയം പോരൂ പോരൂ

രാവിൻ തല്പങ്ങളിൽ കാമോദ്ദീപകരായ്
വാനം പൗർണ്ണമിയെ പുണരും വേളകൾ
കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും
കേളീയാമങ്ങൾ
സംഗമം സുഖം ലയം പോരൂ പോരൂ

മെയ്യിൽ തീനാമ്പുകൾ ലീലാലോലുപരായ്
നാവിൽ നാവിഴയും രജനീശയ്യകൾ
കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും
കേളീയാമങ്ങൾ
സംഗമം സുഖം ലയം പോരൂ പോരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Laharikal Nurayumee