സ്വപ്നങ്ങൾ തൻ ചിതയിൽ

 

സ്വപ്നങ്ങള്‍ തന്‍ ചിതയില്‍ വീണൊരെന്‍
ചിറകൊടിഞ്ഞ മോഹ ഹംസമേ
എന്നോര്‍മ്മകള്‍ തന്‍ വെള്ളപ്പൂന്തൂവലാല്‍
മനസ്സില്‍ നീ താനേ ഒഴുകിയൊഴുകി വാ
(സ്വപ്നങ്ങള്‍ തന്‍...)

തേന്‍ കനവുകളില്‍ നിറമേറും നിലവുകളില്‍
പാരിജാതമോ സുഗന്ധരാജനോ
വിടരുന്നതെന്നറിഞ്ഞിടാന്‍ കൊതിച്ചു ഞാന്‍
മിഴിയിണയില്‍ വിളക്കുമായ്
(സ്വപ്നങ്ങള്‍ തന്‍...)

പൂമഴപൊഴിയും കുളിരൂറും പുലരികളില്‍
കൂടു കൂട്ടിയ പകല്‍ക്കിനാവുകള്‍
കരളില്‍ത്തകര്‍ന്ന ചില്ലയില്‍
കരഞ്ഞു ഞാന്‍ കരളുരുകി കരഞ്ഞു ഞാന്‍
(സ്വപ്നങ്ങള്‍ തന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnangal Than Chithayil

Additional Info

അനുബന്ധവർത്തമാനം