ജീവൻ പതഞ്ഞു
ജീവന്‍ പതഞ്ഞു പൊങ്ങും വീഞ്ഞിന്‍ കണം
പ്രായം നുരഞ്ഞു തുള്ളും പാനാമൃതം
പാടിക്കൊള്ളുവിന്‍ ആടിക്കൊള്ളുവിന്‍
ജന്മങ്ങള്‍ ഉല്ലാസ ഗാനങ്ങള്‍ താന്‍
പായും മുന്‍പു ഞങ്ങള്‍ കാണില്ല
കണ്ണാടിച്ചില്ലുപോലെ വീണുടയുന്നു
(ജീവൻ...)
ആരാരോ ചൊരിമണലില്‍ എഴുതും മായ്ക്കുമീ
വാരാളും ചെറുകഥകള്‍
മഹിയില്‍ ജീവിതം ഞൊടിയിലുടയുമെങ്കില്‍ ഈ
സ്ഫടിക ഭരണി തന്നില്‍ ലഹരി നിറയേണം
ജനിക്കലും മരിക്കലും ഒരിക്കലേയുള്ളൂ
(ജീവൻ...)
ഓരോരോ കുമിളകളായ് വിടരാം കൊഴിയുവാന്‍
ഈ നേരം ഇടനേരം മധുരം പങ്കിടാം
അഴകു നഖശിഖാന്തം തഴുകിയൊഴുകുമേതോ
മെഴുകു പ്രതിമകള്‍ നാം
തുടക്കവും ഒടുക്കവും അചിന്ത്യമജ്ഞാതം
(ജീവൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevan Pathanju
Additional Info
ഗാനശാഖ: