ആ മല ഈ മല
ആ മല ഈ മല കേറിയിറങ്ങി
ആ പൂ ഈ പൂ ചൂടിയൊരുങ്ങി
ആ കിളി ഈ കിളി പാടുന്ന പാട്ടു
കേട്ടാരാരിക്കിളി കൊള്ളുന്നു
ഞാനല്ല ഞാനല്ല ഞാനല്ല
ആന വരും മലയ്ക്കപ്പുറത്ത്
ആടുമേയും മലയ്ക്കപ്പുറത്ത്
ആയിരം കാന്താരി പൂവിട്ട നേര
ത്താരെ കാണാനൊരാളു വന്ന്
എന്നെയല്ലെന്നെയല്ലെന്നെയല്ല
ആറ്റിലെത്തോണിക്കടവത്ത്
ആതിരക്കാറ്റിന്റെ കുളിരേറ്റ്
ആരോം പാടിയ പാട്ടു കേട്ടിന്നലെ
ആരുടെ കൈവള താളമിട്ടു
എന്റെയല്ലെന്റെയല്ലെന്റെയല്ല
ഞാത്തിട്ടു തെച്ചി ചിരിച്ചപ്പോൾ
ഞാറ്റുവേലക്കിളി പാടിയപ്പോൾ
കാണാത്തൊരാളിനെക്കാണാൻ മോഹി
ച്ചാരേ വേലിക്കൽ കാത്തു നിന്നു
ഞാനല്ല ഞാനല്ല ഞാനല്ല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aa mala ee mala
Additional Info
ഗാനശാഖ: