ആകാശമേ

 

ആകാശമേ നീലാകാശമെ
ആരെയോർത്തു ചിരിക്കുന്നു നീ
ആരെയോർത്തു കരയുന്നു
(ആകാശമേ...)

താഴത്തെ വനങ്ങളെയോ
താലവനങ്ങളെയോ
അവിടെ ഭാരം ചുമന്നു കയറും
മനുഷ്യപുത്രനെയോ
(ആകാശമേ...)

ഏലക്കൊടികളെയോ
ഏഴിലം പാലയെയോ
അവിടെയാരും കാണാതലയും
അജ്ഞാതകന്യയെയോ
(ആകാശമേ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Aakashame

Additional Info

അനുബന്ധവർത്തമാനം