കേരളം കേരളം കൊച്ചു കൊച്ചു കേരളം

 

    കേരളം കേരളം കൊച്ചു കൊച്ചു കേരളം
    കേരളം കേരളം  കേരളം മനോഹരം

    കേരളം കേരളം സുന്ദരമാം കേരളം
    കേരളം കേരളം കേരളം മനോഹരം

    പരശുരാമന്‍ മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം
    കേരളം കേരളം കേരളം മനോഹരം

    കടലുതാണ്ടി കപ്പലേറി ഗാമ വന്ന കേരളം
    കേരളം കേരളം കേരളം മനോഹരം

    അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം
    കേരളം കേരളം കേരളം മനോഹരം

    സെറ്റുടുത്ത മങ്കമാരു പുട്ടു തിന്ന കേരളം
    കേരളം കേരളം കേരളം മനോഹരം

    ഉഴുന്നരച്ചു നടു തുളച്ചു വടകള്‍ ചുട്ട കേരളം
    കേരളം കേരളം കേരളം മനോഹരം

    കൊടി പിടിച്ചു കൊടി പിടിച്ചു കുഴിയിലായ കേരളം
    കേരളം കേരളം കേരളം മനോഹരം

    പടവലങ്ങ കല്ലുകെട്ടി വളവു തീര്‍ത്ത കേരളം
    കേരളം കേരളം കേരളം മനോഹരം

    മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം
    കേരളം കേരളം കേരളം മനോഹരം

    ജോസഫുള്ള മാണിയുള്ള പിള്ളയുള്ള കേരളം
    കേരളം കേരളം കേരളം മനോഹരം

    കേരളം...കേരളം...എന്റെ കൊച്ചു കേരളം
    കേരളം കേരളം കേരളം മനോഹരം
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Keralam keralam kochu

Additional Info

അനുബന്ധവർത്തമാനം