എന്തു തന്റെ തീണ്ടലാണ്

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (4)

മാറടാ മാറാടാ മാറാടങ്ങട് മാറടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ഉപ്പുകുത്ത്യാ മുളയ്ക്കുമോ വേലീമേ പടരുമോ...
ഉപ്പുകുത്ത്യാ മുളയ്ക്കുമോ ഉപ്പുകുത്ത്യാ മുളയ്ക്കുമോ... വേലീമേ പടരുമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്
പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

മത്സ്യമുള്ള നീറ്റിലേ കുളിയ്ക്കാമോ കൊറിയ്ക്കമോ...
ഉപ്പിച്ച വെള്ളമിറക്കമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...
മാറടാ മാറാടാ മാറാടങ്ങട് മാറടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ
ആകാശത്തമ്പെയ്താല്‍ ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്
പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

തൊട്ടു തീണ്ട്യാല് കറുക്കുമോ വെളുക്കുമോ
തീണ്ട്യാല് കറുക്കുമോ, തീണ്ട്യാല് വെളുക്കുമോ
 ചുമക്കുമോ കറുക്കുമോ
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (2)
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthu thante theendalanu

Additional Info

അനുബന്ധവർത്തമാനം