എന്നിട്ടും ചത്തില്ല
അന്നു കുളിച്ചു മുടിയാറ്റിപ്പോരുമ്പോൾ
കുന്നിക്കുരു കൊണ്ടെറിഞ്ഞോരാ സുന്ദരൻ
ആ സുന്ദരൻതന്നെയെന്നെ വേൾക്കുക വേണല്ലോ
ആ സുന്ദരൻ തന്നെയെന്നെ വേൾക്കുകയില്ലെങ്കിൽ
തുമ്പക്കഴുത്തിങ്കൽ തൂങ്ങി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
കണ്ണൻ ചിരട്ടയിൽ നൂണു മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
പൂവൻപഴം കൊണ്ടു കുത്തി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല….ജീവിക്കയാണെങ്കിൽ
തളികയിൽ വെള്ളം വെച്ചു മുങ്ങി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
നെയ്യപ്പമുണ്ടാക്കി വിഷമായി തിന്നും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കില്‍
പൂവമ്പഴം കൊണ്ട് കുത്തി മരിക്കും ഞാന്‍..
എന്നിട്ടും ചത്തില്ലാ.. ജീവിക്കയാണെങ്കില്‍
പുല്ലിന്റെ തുമ്പത്ത് തൂങ്ങി മരിക്കും ഞാന്‍
എന്നിട്ടും ചത്തില്ല.... ജീവിക്കയാണെങ്കില്‍
ചിപ്പീലെ വെള്ളത്തില്‍ ചാടീ മരിക്കും ഞാന്‍..
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ(2)
ആ സുന്ദരനെ വിട്ടിട്ട് വേറൊരാളെ വേൾക്കും ഞാൻ