ആലങ്ങാട്ടങ്ങാടി
Film/album:
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കാലം ചെരുതാട്യെ പെണ്ണേ
താലം പിടിച്ചു നടക്കണ പ്രായത്തില് ആര് ചതിച്ചതെടീ
കുന്നിന് ചെരിവ് മറപറ്റി പോകുമ്പൊള്
ഞാനും കൂടെയില്ലേ പെണ്ണേ
കുന്നു മറഞ്ഞു നീ പോകുമ്പൊള്
എന്തിനാ കണ്ണ് നിറയുന്നെ
(ആലങ്ങാട്ടങ്ങാടി )
വണ്ണം കുറഞ്ഞാലും എണ്ണം കുറയ്ക്കില്ല
വന്നത്തിക്കിളിയെ പെണ്ണേ
കണ്ണടയും വരെ കൈക്ക് പിടിക്കണ പെണ്ണും നീയല്ലേ
പൊൻ ഓണത്തിന് അരഞ്ഞാണമിട്ടൊരു
പൊന്നിൻചിങ്ങപ്പൂവേ പെണ്ണേ
പൊന്നും കുടത്തിനു പൊട്ടെന്തിനാ വേറെ
പുന്നാരം കിളിയെ
(ആലങ്ങാട്ടങ്ങാടി )
പച്ച വിരിയിട്ടു നാണം കുനുങ്ങണ നമ്മുടെ നാടൻ പെണ്ണേ..
പച്ചവെള്ളം പോലും നോക്കി കുടിക്കണം കൊച്ചുവാലൻകിളിയെ
മാനത്ത് നോക്കെടി നമ്മുടെ ചന്ദിരൻ നിന്ന് ചിരിക്കണ ടീ പെണ്ണേ..
നാണം കുണുങ്ങുമ്പോൾ നമ്മുടെ ചന്ദിരൻ എന്തൊരു ചന്തമെടീ
(ആലങ്ങാട്ടങ്ങാടി )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalangaattangaadi
Additional Info
ഗാനശാഖ: