വടക്കത്തിപ്പെണ്ണാളേ

 

വടക്കത്തി പെണ്ണാളേ
വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ

വടക്കത്തി പെണ്ണാളേ
ആളൊഴിഞ്ഞ മൈനപ്പാട നടുവരമ്പത്ത് അതിരു വരമ്പത്ത്
ആയിരം താറാകാറനിലവിളിയും എന്റെ മനസ്സിന്റെ കനക്കലു
നീ കേട്ടോ നീകേട്ടില്ലേ എന്റെ താറാപറ്റം പോലെ ചെതറുന്നേ ഞാന്‍

വടക്കത്തി പെണ്ണാളേ
നിലാവുവീണ പമ്പയാറ്റിന്‍ ചുഴിയിളക്കത്തില്‍
ഓളമിളക്കത്തില്‍
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍
നിന്റെ ജനി മാത്രം തേടി വരുമെന്നെ കണ്ടോ
കണ്ടില്ലേ നീ കണ്ടോ കണ്ടില്ലേ
എന്റെ വരമ്പിലെ വെള്ളം പോലെ ചെതറുന്നേ ഞാന്‍

വടക്കത്തി പെണ്ണാളേ
വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vadakkathippennale

Additional Info

അനുബന്ധവർത്തമാനം