സരസ്വതീ ക്ഷേത്രനടയിൽ

സരസ്വതീ ക്ഷേത്രനടയില്‍ വിരിയും
കമലദലങ്ങളേ
അക്ഷരസരയൂ നദിയില്‍ നീന്തും
ചിത്രമരാളങ്ങളേ - സ്നേഹ
ചിത്രമരാളങ്ങളേ
സരസ്വതീ ക്ഷേത്രനടയില്‍ വിരിയും
കമലദലങ്ങളേ

തത്ത്വമസീ ദലമര്‍മ്മരമുയരും
തപോവനങ്ങളിൽ
സമഭാവനയുടെ സാമഗീതികള്‍ പാടും
സംഗീതക്കുരുവികള്‍ നിങ്ങള്‍ ആ...
സരസ്വതീ ക്ഷേത്രനടയില്‍ വിരിയും
കമലദലങ്ങളേ

അക്ഷരദേവിതന്‍ കഛപി വീണയിലെ
സപ്തസ്വരങ്ങള്‍ നിങ്ങള്‍
ഹസ്തഹാരത്തിലെ ഭദ്രാക്ഷമുത്തുകളാം
ശുക്രനക്ഷത്രങ്ങള്‍ നിങ്ങള്‍...നിങ്ങള്‍
സരസ്വതീ ക്ഷേത്രനടയില്‍ വിരിയും
കമലദലങ്ങളേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saraswathi kshethra nadayil

Additional Info

അനുബന്ധവർത്തമാനം