അമൃതും തേനും

 

അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ(2)
പപമഗരി നിരിസ
നിനി ധപധ മപമ
ഗഗരിസരി നിസനി മപമ
ആ...ആ..ആ‍....

മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ
മാദക മധുവിധുരാത്രിയില്‍
പറയാന്‍ കഴിയാത്ത സ്വര്‍ഗീയലഹരി
പകര്‍ന്നു തന്നൂ നീ കണ്മണി
പകര്‍ന്നു തന്നൂ നീ
(അമൃതും തേനും ...)

വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി (2)
കുസുമിത സുരഭില ലതയീ മേനി
രാഗമനോഹര സുഖവാഹിനി
(അമൃതും തേനും ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amrithum thenum

Additional Info

അനുബന്ധവർത്തമാനം