പാട്ടു പാടി പാട്ടു പാടി

പാട്ടു പാടി പാട്ടു പാടി
പാട്ടിലാക്കി മാനസം (2)
പാട്ടുകാരാ പാവമെന്നോടെ-
ന്തിനിനിയും നീരസം
പാട്ടു പാടി പാട്ടു പാടി
പാട്ടിലാക്കി മാനസം

ശൂന്യമാമെന്‍ ജീവിതത്തില്‍
വന്നുദിച്ച താരമേ (2)
നീ പൊലിഞ്ഞു പോകരുതേ
ജീവിതാശാ ദീപമേ (2)
പാട്ടു പാടി പാട്ടു പാടി
പാട്ടിലാക്കി മാനസം

ഹൃദയവീണയില്‍ രാഗവീചികള്‍
മീട്ടിയുണര്‍ത്തിയ ഗായകാ (2)
ഒരു മനോഹര മന്ദഹാസം
ചൊരിയൂ നീ എന്‍ നായകാ (2)

പാട്ടു പാടി പാട്ടു പാടി
പാട്ടിലാക്കി മാനസം 
പാട്ടുകാരാ പാവമെന്നോടെ-
ന്തിനിനിയും നീരസം
പാട്ടു പാടി പാട്ടു പാടീ... 
 

Paattu paadi (Anchu sundarikal)