മായാജാല ചെപ്പിന്നുള്ളിലെ
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം
കണ്ടാൽ മിന്നണ കല്ല് - അത്
കയ്യിലെടുത്താൽ കണ്ണാടി ചില്ല്
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം
താരുണ്യ വനിയിൽ തളിരിട്ടു നിൽക്കും
ഓമനപ്പൂമുല്ല വല്ലികളിൽ
പുളകങ്ങൾ പുൽകിയുണർത്താനണയും
മധുമാസമാണീ അനുരാഗം
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം
ഈ വിശ്വമാദ്യം വിരിയും മുൻപെ
മാനവജീവിത താളുകളിൽ
കാലമാം കവി കണ്ണീരിൽ എഴുതിയ
കാവ്യമാണീ അനുരാഗം
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം
കണ്ടാൽ മിന്നണ കല്ല് - അത്
കയ്യിലെടുത്താൽ കണ്ണാടി ചില്ല്
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം