രാജീവലോചനേ രാധേ

രാ‍ജീവലോചനേ രാധേ - യദുകുല
രാഗിണി വരൂ നീ രാധേ
കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന്‍ താമസിക്കും
ദ്വാരകാനഗരമിതല്ലോ - കാണാത്ത
ദ്വാരകാനഗരമിതല്ലോ
രാ‍ജീവലോചനേ രാധേ - യദുകുല
രാഗിണി വരൂ നീ രാധേ

കണ്ണനു തിരുമുല്‍ക്കാഴ്ച നല്‍കീടൂവാന്‍
കടമ്പിന്‍ പൂക്കളുമായി - പ്രേമത്തിന്‍
കടമ്പിന്‍ പൂക്കളുമായി
കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ
വന്നാ‍ലും വന്നാലും രാധേ
രാ‍ജീവലോചനേ രാധേ - യദുകുല
രാഗിണി വരൂ നീ രാധേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajeevalochane radhe

Additional Info

അനുബന്ധവർത്തമാനം