ഇനിയും പുഴയൊഴുകും

ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർക്കാറ്റോടിവരും
ഇനിയും പുഴയൊഴുകും ഇതുവഴി 
ഇനിയും കുളിർക്കാറ്റോടിവരും

ഇനിയും പുഴയൊഴുകും 

ഒഴുക്കിന്നെതിരെ ഓളങ്ങൾക്കെതിരെ 
ഉയരുന്ന മൺചിറകൾ തകരും 
മന്മറഞ്ഞ യുഗങ്ങൾതൻ മന്ത്രവാദപ്പുരകൾ 
മറ്റൊരു കൊടുങ്കാറ്റിൽ തകരും - മറ്റൊരു
കൊടുങ്കാറ്റിൽ തകരും
ഇനിയും പുഴയൊഴുകും ഇതുവഴി 
ഇനിയും കുളിർക്കാറ്റോടിവരും
ഇനിയും പുഴയൊഴുകും

പുതിയ വെളിച്ചവുമായ്‌ പുലരികൾ ഉണരും 
പുതിയ ചക്രവാളങ്ങൾ വിടരും 
തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത 
തരിശുഭൂമികൾ - തീരഭൂമികൾ -
ഹരിതാംബരമണിയും - ഇനിയും 
ഹരിതാംബരമണിയും 
​ഇനിയും പുഴയൊഴുകും ഇതുവഴി 
ഇനിയും കുളിർക്കാറ്റോടിവരും
ഇനിയും പുഴയൊഴുകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Iniyum puzhayozhukum

Additional Info

അനുബന്ധവർത്തമാനം