കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്

കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലില്‍ നിന്നൊരു ചെപ്പുകിട്ടി (2)
ചെപ്പും കൊണ്ട് കടല്‍ക്കരെ ചെന്നപ്പോള്‍
ചെപ്പിനകത്തൊരു പൊന്മുത്ത് - പൊന്മുത്ത്
(കിളികിളി... )

പാല്‍ക്കടല്‍ പെണ്‍കൊടി പഞ്ചമിച്ചന്ദ്രനെ 
പ്രേമിച്ചുനടന്നൊരു കാലം (2) - അവള്‍
കടിഞ്ഞൂല്‍ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് - പൊന്മുത്ത്
(കിളികിളി... )

തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി (2)
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ (2)

കരയിലിരുന്നു കളിക്കുന്നേരത്ത്
കടലമ്മ മുത്തിനെ കൊണ്ടുപോയി (2) - ഒരുനാള്‍
കടലമ്മ മുത്തിനെ കൊണ്ടുപോയി
ഇപ്പോഴും കൃഷ്ണപ്പരുന്തു പറക്കുന്നു
മുത്തും തേടി - കടലിലെ മുത്തും തേടീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilikili parunthinu

Additional Info

അനുബന്ധവർത്തമാനം