താമരപ്പൂങ്കാറ്റു പോലെ
താമരപ്പൂങ്കാറ്റു പോലെ നാണിച്ചോടും കാട്ടുപെണ്ണെ
ചെന്തളിരിൻ താലി കെട്ടാൻ വാ
പവിഴം വിരിയും നിന്റെയിളം മേനിയിൽ
ചെമ്പകപ്പൂ വിതറാൻ വാ
ചെമ്പനീർ മാല ചൂടാൻ വാ....
(താമരപ്പൂങ്കാറ്റു പോലെ...)
മാനത്തു ചന്ദിരൻ വന്നാലും മണ്ണിലു പൂക്കാലം വന്നാലും
കന്നിപ്പെണ്ണേ നിന്റെ മുന്നിൽ ചന്ദനക്കാലം കാഴ്ച വെയ്ക്കും (2)
കരിമിഴിയിൽ കവിത ചൊല്ലും കനവുകളോടെ
കളമൊഴിയെൻ കരളിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു (2)
(താമരപ്പൂങ്കാറ്റു പോലെ...)
അന്തിക്കു ചോക്കുന്ന ചെമ്മാനം മാനത്തെ ദേവന്റെ സിന്ദൂരം
ചന്തമെഴും നിന്റെ മുന്നിൽ വെളുവെളുത്തൊരു കാട്ടുപൂവായ് (2)
കരിവളകൾ കിലുകിലെ നീ കിലുക്കി ഓടുമ്പോൾ
കതിരണിയും കരളിനുള്ളിൽ പുതിയൊരുന്മാദം (2)
(താമരപ്പൂങ്കാറ്റു പോലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thamarapoonkattu pole
Additional Info
ഗാനശാഖ: