അക്കരെ ഇക്കരെ നിന്നാലെങ്ങനെ

 

അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും (2 )
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെയിക്കരെ.... )

ഓ...ഓ...
മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
മോട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (2)
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെ )

നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിര് വീണത്‌ നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി )
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
(അക്കരെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.75
Average: 3.8 (4 votes)
Akkare ikkare ninnalengine

Additional Info

അനുബന്ധവർത്തമാനം