പ്രേമമെന്ന കലയിൽ ഞാനൊരു
ഹേയ് ഡീയാലോ ഡീയാലോ ഡീയോ ഡീയോ ഡീയാലോ
ആഹ പ്രേമമെന്ന കലയില്‍...
പ്രേമമെന്ന കലയില്‍ ഞാനൊരു റാണി.. സ്വപ്ന റാണി
മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി..പൊന്നുംതോണി
(പ്രേമമെന്ന കലയില്‍..)
ഡീയാലോ ഡീയാലോ ഡീയോ ഡീയോ ഡീയാലോ
സ്വര്‍ണ്ണമയൂരം... പീലിവിടര്‍ത്തും
സുന്ദരതീരം ഒരു സുന്ദരതീരം (2)
മലര്‍മിഴിയിണയാല്‍ പുല്‍കിയുണര്‍ത്തും
മദനവികാരം.. കരളില്‍ മധുരവികാരം (2)
ആഹ പ്രേമമെന്ന കലയില്‍ ഞാനൊരു റാണി.. സ്വപ്ന റാണി
മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി..പൊന്നുംതോണി
ഡീയാലോ ഡീയാലോ ഡീയോ ഡീയോ ഡീയാലോ
മാദകമാമെന്‍ പനിനീരുടലിതാ
മഞ്ജുളഹാരം ഒരു മഞ്ജുളഹാരം (2)
സന്ധ്യാകിരണം രാഗം ചാര്‍ത്തിയ
സരളതുഷാരം മിഴിയില്‍ പ്രണയവിഹാരം
ആഹ പ്രേമമെന്ന കലയില്‍ ഞാനൊരു റാണി.. സ്വപ്ന റാണി
മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി..പൊന്നുംതോണി
ഡീയാലോ ഡീയാലോ ഡീയോ ഡീയോ ഡീയാലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
premamenna kalayil
Additional Info
ഗാനശാഖ: